ദാറുന്നജാത്ത്
ഇസ്ലാമിക് കോംപ്ലക്സ്
A center of educational excellence seeking to restore the dynamic and progressive role of Muslim society. Join us in our journey of integrating faith, knowledge, and character.
300+
Students Enrolled
12
Years Curriculum
20+
Expert Faculty
"Virtual heirs of the honourable prophets"
Bridging Tradition &
Modernity
മത സാമൂഹിക സാംസ്‌കാരിക പരിസരങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പാലക്കാട് ജില്ലയിലെ പ്രഥമ സഹസ്ഥാപനമാണ് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സ്. മർഹും ഇ.കെ കമാലുദ്ധീൻ ഫൈസിയുടെ കാർമികത്വത്തിൽ 2001 ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിൽ നിലവിൽ മുന്നൂറോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
സാമ്പ്രദായിക വിദ്യാഭ്യാസ രീതിയും ഭൗതിക പഠനക്രമങ്ങളും ഒരുമിക്കുന്ന സമന്വയ വിദ്യാഭ്യാസ രീതിയിലൂന്നിയാണ് ദാറുന്നജാത്ത് പ്രവർത്തിക്കുന്നത്. രാജ്യ-രാജ്യാന്തര തലങ്ങളിൽ വിശുദ്ധ ഇസ്‌ലാമിൻ്റെ സന്ദേശം കൈമാറാൻ പ്രാപ്‌തരായ മത പണ്ഡിതരെ വാർത്തെടുക്കുക എന്നതാണ് സ്ഥാപനത്തിൻ്റെ അടിസ്ഥാന ലക്ഷ്യം.
Vision
"To restore the dynamic and progressive role of Muslim society in all branches of Islamic knowledge and intellectual discourse."
Academic Syllabus
ഖുർആൻ, ഹദീസ്, തഫ്‌സീർ, ഉസൂലുൽ ഫിഖ്ഹ്, തജ്‌വീദ്, നഹ്‌വ്, സ്വർഫ്, തർക്ക ശാസ്ത്രം, താരീഖ് തുടങ്ങിയ വിഷയങ്ങൾക്കു പുറമേ മാത്തമാറ്റിക്, പൊളിറ്റിക്കൽ സയൻസ്, ബയോളജി, ജിയോഗ്രഫി, ഫിസിക്‌സ്, സോഷ്യൽ സ്‌റ്റഡീസ്, ഐ.ടി തുടങ്ങിയവയും ഉൾപ്പെടുത്തി വളരെ ശാസ്ത്രീയമായ സിലബസാണ് സ്ഥാപനം മുന്നോട്ടുവെക്കുന്നത്.
Secondary
5 Years
Foundation in Islamic studies paired with regular schooling curriculum up to 10th standard.
Senior Secondary
2 Years
Advanced preparatory studies focusing on higher secondary syllabus (+1 & +2).
Degree
3 Years
Bachelor's level education in Islamic & Secular streams from recognized universities.
Post Graduation
2 Years
Specialization and research opportunities for advanced learners.
Languages Offered
Multilingual proficiency is a core goal.
Campus Facilities
State-of-the-art facilities designed to foster an environment of learning and innovation.
Library & Reading Room
മർഹും കമാലുദ്ധീൻ ഫൈസിയുടെ നാമധേയത്തിലുള്ള ലൈബ്രറിയിൽ വിശാലമായ ഗ്രന്ഥ ശേഖരത്തോടൊപ്പം റീഡിംഗ് റൂം, ഓഡിയോ ഡിജിറ്റൽ ലാബ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
Smart Classrooms
വിദ്യാഭ്യാസ രംഗത്തെ നൂതന പരിഷ്‌കരണങ്ങളുടെ ഭാഗമായി അത്യാധുനിക സംവിധാനങ്ങളുള്ള സ്‌മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപനത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.
Science Lab
ശാസ്ത്ര പരീക്ഷണങ്ങൾക്കായി ഒരേ സമയം 30 വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബ്.
IT Centre
ഗവേഷണാവശ്യങ്ങൾക്കും സാങ്കേതിക പഠനത്തിനുമായി ആധുനിക കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു.
Resource Room
അധ്യാപകർക്ക് ആവശ്യമായ പഠനോകരണങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും അധികവായനക്ക് സഹായകമായ പുസ്‌തകങ്ങളും ഇവിടെ ലഭ്യമാണ്.
Student Life & Organizations
Nurturing leadership, creativity, and social responsibility.
NADIA
Najath Students' Association for Devoted Islamic Activities
വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ പരിപോഷിപ്പിക്കുന്നതിനുള്ള വേദിയായി നാദിയ പ്രവർത്തിക്കുന്നു. വിഭവശേഷി വികസനം, ദഅവാ ബോർഡ്, എഡിറ്റോറിയൽ ബോർഡ്, ജി.കെ ആന്റ് സയൻസ് ക്ലബ്, ഖുർആൻ ലേണിംഗ് ഫോറം, ആർട്‌സ് & സ്പോർട്സ് ക്ലബ് തുടങ്ങി പത്തോളം ഉപസമിതികൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
Dawa Project
റോഹിങ്ക്യൻ മുസ്ലിമീങ്ങളുടെ വിദ്യാഭ്യാസ സമുദ്ധാരണത്തിനായുള്ള 'കൈറ്റ് റോഹിങ്ക്യൻ സ്പെഷ്യൽ റെഫ്യൂജീ സ്‌കൂൾ', പാലക്കാടിൻ്റെ അതിർത്തി പ്രദേശങ്ങളിലെ ദഅ്‌വീ പ്രവർത്തനങ്ങൾ എന്നിവ നാദിയയുടെ പ്രധാന പ്രോജക്റ്റുകളാണ്.
Hippocampus Championship
കേരളത്തിലെ ഏറ്റവും പ്രതിഭാധനനായ മുസ്ലിം വിദ്യാർത്ഥിയെ കണ്ടെത്താൻ സംഘടിപ്പിക്കുന്ന സ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പ്.
NISHAN
Alumni Association
ദാറുന്നജാത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ. ആസാം, ആന്ധ്രാപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ വ്യത്യസ്‌ത മേഖലകളിലായി സ്ഥാപനത്തിന്റെ സന്തതികൾ സേവനം ചെയ്‌ത് വരുന്നു.
Student Fellowship
സർഗാത്മക രംഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന വിദ്യാർത്ഥികൾക്ക് നിഷാൻ സ്റ്റുഡന്റ്സ് ഫെല്ലോഷിപ്പ് നൽകി വരുന്നു.
Latest Programs & Events
Support Our Mission
Your contributions help us provide quality education, support refugee schooling, and maintain our facilities. Join hands with Darunnajath to build a better future.
Bank Transfer
Federal Bank, Vallapuzha
Ac: 1234 5678 9012
IFSC: FDRL0001234
UPI / GPay
darunnajath@upi
Scan QR code available at office
Admissions Open 2024-25
സമസ്‌ത അഞ്ചാം തരം പൊതു പരീക്ഷ വിജയിച്ച ആൺകുട്ടികൾക്ക് അപേക്ഷിക്കാം.