About Us

The first affiliate of Darul Huda Islamic University in Palakkad district


ബഹുമാന്യരേ

ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പാലക്കാട് ജില്ലയിലെ പ്രഥമ സഹസ്ഥാപനമായി 30 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്‌സ് മത വിദ്യാഭ്യാസ, ദീനീ പ്രബോധന മേഖലകളിൽ നടത്തുന്ന സ്തുത്യർഹമായ സേവനങ്ങൾ നിങ്ങൾക്കറിവുള്ളതാണല്ലോ. 12 വർഷക്കാലത്തെ മത-ഭൗതിക വിദ്യാഭ്യാസത്തിലൂടെ മാറുന്ന ലോകത്തിനനുസരിച്ച് പരിശുദ്ധ ഇസ്‌ലാമിന്റെ മഹിതമായ സന്ദേശങ്ങൾ സമൂഹത്തിൽ പ്രസരണം ചെയ്യുക എന്ന മഹത്തായ ദൗത്യമാണ് സ്ഥാപനം നിർവ്വഹിച്ച് കൊണ്ടിരിക്കുന്നത്. അൽഹംദുലില്ലാഹ്' അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ, ഇക്കാലയളവിനുള്ളിൽ വിവിധ ബാച്ചുകളിലായി നൂറിലധികം പണ്ഡിതന്മാരെ സമൂഹത്തിന് സമർപ്പിക്കാനായി എന്ന ചാരിതാർഥ്യത്തിലാണ് സ്ഥാപനമിപ്പോൾ. ദീനീ വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്താത്ത ആസ്സാം,ബിഹാർ, പുങ്കനൂർ തുടങ്ങിയ ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിൽ ദാറുൽ ഹുദ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ പ്രബോധന പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്നത് സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളാണെന്നത് നമ്മുടെ ലക്‌ഷ്യം വിജയം കാണുന്നുവെന്നതിന്റെ തെളിവാണ്. കൂടാതെ, പാലക്കാട് ജില്ലയിലെ അധസ്ഥിത പ്രദേശങ്ങളിലും ദഅവീ പ്രവർത്തങ്ങളുമായി സജീവമാണ് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ. അള്ളാഹു ഈ സേവനങ്ങൾ സത്കർമ്മമായി സ്വീകരിക്കുകയും പൂർവോപരി ശക്തിയോടെ ഇവ തുടരാൻ തൗഫീഖ് നൽകുകയും ചെയ്യട്ടെ, ആമീൻ.

Image